PSC GK Questions

PSC GK Questions – Today’s Important highlights, births, deaths, awards, day rituals, events, and other features for your PSC preparations.

ഇന്നത്തെ പ്രത്യേകതകൾ 04-06-2021

ഇന്ന് 2021 ജൂൺ 04, 1196 ഇടവം 21, 1442 ശവ്വാൽ 23, വെള്ളി

 

Click Here for more PSC study materials and psc gk questions

ചരിത്രസംഭവങ്ങൾ

ബി.സി.ഇ. 780 – ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.

1039 – ഹെൻ‌റി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.

1989- ചൈനയിൽ ടിയാനൻ സ്ക്വയർ ചത്വരത്തിൽ , വിദ്യാർഥി പ്രക്ഷോഭർക്കെതിരെ കൂട്ടക്കൊല നടന്നു.

1912 – മിനിമം വേതനം നടപ്പാക്കുന്ന ആദ്യ അമേരിക്കൻ സ്റ്റേറ്റ്‌ ആയി മസ്സാച്ചുസെറ്റ്‌.

1970 – ബ്രിട്ടനിൽ നിന്നും ടോംഗ സ്വതന്ത്രമായി.

1989- അലി ഖമ്നേനിയെ ഇറാനിലെ സുപ്രീം ലീഡർ ആയി തിരഞ്ഞെടുത്തു.

1994- ഇന്ത്യ പൃഥ്വി മിസൈൽ വിജയകരമായി പരീക്ഷിച്ചു. Read more Prithvi Missile Launch

ദിനാചരണങ്ങൾ

International Day of Innocent Children Victims of Aggression.

ടിയാനൻമെൻ സ്ക്വയർ’ ദിനം

Tailors Day

Hug Your Cat Day

Doughnut Day

Cheese Day

ജനനം

1946 – എസ്‌ പി ബലസുബ്രഹ്മണ്യം – ( തമിഴിലെ പ്രശസ്ത ഗായകൻ എസ്‌ പി ബാലസുബ്രഹ്മണ്യം.)

1959 – അനിൽ അംബാനി 

1962 – കൊടിക്കുന്നിൽ സുരേഷ്‌ 

1954 – ജി മണിലാൽ – ( നാടക രചനക്കുള്ള സംഗീതനാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജി. മണിലാൽ )

1984 – പ്രിയാമണി – ( പരുത്തിവീരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രഅവാർഡ് ലഭിച്ച പാലക്കാട്ടുകാരി തെന്നിന്ത്യൻ നടി ‘പ്രിയാമണി’ എന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ )

1926 – മങ്കട രവി വർമ്മ – ( അവൾ, ഓളവും തീരവും എന്നീ ചിത്രങ്ങൾക്കും ജി അരവിന്ദന്റെ സ്വയംവരം , ഉത്തരായനം എന്നീ പടങ്ങൾക്കും, അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം , എലിപ്പത്തായം, മുഖാമുഖം, അനന്തരം,മതിലുകൾ, വിധേയൻ , നിഴൽക്കുത്ത്, കഥാപുരുഷൻ എന്നീ സിനിമകൾക്ക് ഛായാഗ്രാഹകനും നോക്കുകുത്തി എന്ന സിനിമയുടെ സംവിധായകനും ആയിരുന്ന മലയാളചലച്ചിത്രരംഗത്തെ ഛായാഗ്രാഹകനായ മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ )

1935 – വാണിദാസ്‌ എളയാവൂർ – ( അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീനിലകളിൽ അറിയപ്പെടുന്ന വാണിദാസ് എളയാവൂർ )

1936 – നൂതൻ – ( ശോഭന സമർത്ഥിന്റെ മകളും 1952 ൽ മിസ്സ്. ഇന്ത്യയും, അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്ത ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടി നൂതൻ )

1904 – ഭായി പുരൺ സിംഗ്‌ – ( എഴുത്തുകാരനും, പ്രസാധകനും, ജീവകാരുണ്യ പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ഭായി പുരൺ സിംഗ്‌ )

1974 – ജേക്കബ്‌ സഹായകുമാർ അരുൺ – ( 24 മണിക്കുർ 5 മിനുട്ട് തുടരെ പാചകം ചെയ്ത് ഏറ്റവും ദീർഘമായ ബാർബ ക്യൂ കുക്കിങ്ങ് മാരത്തോൺ നടത്തി ഗിന്നിസ് ബുക്കിൽ കയറിയ ഷെഫ് ജേക്കബ് എന്ന് അറിയപ്പെട്ടിരുന്ന ജേക്കബ് സഹായകുമാർ അരുൺ )

മരണം

1992 – ടി കെ ജി നായർ – ( മലയാള പത്രപ്രവര്‍ത്തന രംഗത്ത്, സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ ഒരു സവ്യസാചി കണക്കെ നിറഞ്ഞു നിൽക്കുകയും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസിഡന്റും, കേരള പ്രസ്സ് അക്കാദമിയുടെ ചെയര്‍മാനും, മരണം വരെ പത്രപ്രവര്‍ത്തനം എന്ന അപൂര്‍വ ഭാഗ്യം സിദ്ധിച്ച പ്രതിഭാശാലിയും, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ളീഷ് കൃതിയുടെ പരിഭാഷയായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന കൃതി അടക്കം ചില പുസ്തകങ്ങളും വിവർത്തനങ്ങളും രചിച്ച, അടുപ്പമുള്ളവരും ഉറ്റവരും ഉണ്ണ്യേട്ടൻ എന്നു വിളിച്ചിരുന്ന, ടി കെ ജി നായർ )

1995 – സുരാസു – ( നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങി നിന്ന ഒരു കലാകാരനും,കവിതയും നാടകവും സമന്വയിപ്പിച്ച് മൊഴിയാട്ടം എന്നൊരു കലാരൂപത്തിനു രൂപം നൽകുകയും ചെയ്ത നടനും, സംവിധായകനും, കവിയുമൊക്കെയായിരുന്ന. ബാല ഗോപാലക്കുറുപ്പെന്ന സുരാസു )

2001 – ദീപേന്ദ്ര. ബീർ ബിക്രം ഷാ – ( രാജ്യം ഭരിച്ചിരുന്ന അച്ഛനെയും മറ്റു കുടുംബാഗങ്ങളെയും വെടിവച്ച് കൊന്ന് വെറും നാലു ദിവസം (1 – 4 ജൂൺ 2011)കോമയിൽ ആയിരുന്നപ്പോൾ രാജാവായിരുന്ന നേപ്പാളിലെ 13 മത്തെ രാജാവ് ദീപേന്ദ്ര ബീർ ബിക്രം ഷാ )

1798 – ജിയോവാനി യാക്കോപ്പൊ കാസനോവ – ( അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനാകുകയും പേരു തന്നെ വശീകരണത്തിനു പര്യായമായി മാറുകയും, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയായ “എന്റെ ജീവിതകഥ”എഴുതിയ 

വെനീസുകാരനായ ഒരു രതി സാഹസികനും എഴുത്തുകാരനുമായിരുന്ന ജിയോവാനി യാക്കോപ്പോ കാസനോവ )

മറ്റു പ്രത്യേകതകൾ

ടോൻഗ: സ്വാതന്ത്ര്യ ദിനം

എസ്റ്റോണിയ: പതാക ദിനം

ഹങ്കറി: ദേശീയ ഏകതാദിനം

By Admin

Leave a Reply

Your email address will not be published. Required fields are marked *